ബിജെപി ജനാധിപത്യം ഇല്ലാത്ത പാര്‍ട്ടി ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind Webdesk
Wednesday, November 9, 2022

ഷിംല : ജനാധിപത്യം ഇല്ലാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഷിംലയിലെ ബനൂതിയില്‍ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരാണ് ബിജെപി സര്‍ക്കാര്‍, അവര്‍ എല്ലാവരേയും മണ്ടന്‍മാരാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഹിമാചലിലെ ജനത വിദ്യാഭ്യാസമുള്ളവരാണ് അവരെ പറ്റിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കുംഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.