“രാഷ്ട്രീയമായ കാര്യങ്ങൾ രാഷ്ട്രീയക്കാർ നോക്കിക്കോളും… നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി” : ബിപിൻ റാവത്തിന് മറുപടിയുമായി ചിദംബരം

ബിപിൻ റാവത്തിന് മറുപടിയുമായി ചിദംബരം. രാഷ്ട്രീയമായ കാര്യങ്ങൾ രാഷ്ട്രീയക്കാർ നോക്കിക്കോളും… നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി. ആർമി ജനറൽ പൗരത്വ ബില്ലിനെക്കുറിച്ചു സംസാരിക്കുന്നു. അതാണോ അദ്ദേഹത്തിന്‍റെ ജോലി. സൈനിക മേധാവി അദ്ദേഹത്തിന്‍റെ ജോലി ചെയ്യട്ടെ. രാഷ്ട്രീയപ്രവർത്തകർ അവരുടെ ജോലിയും യുദ്ധം എങ്ങനെ പോരാടണമെന്ന് രാഷ്ട്രീയക്കാർ പഠിപ്പിക്കാൻ വരാറില്ലാത്തത് പോലെ രാഷ്ട്രീയക്കാർ എന്ത് ചെയ്യണമെന്ന് അദ്ദേഹവും പറയേണ്ടെന്ന് പി. ചിദംബരം പറഞ്ഞു.

https://www.youtube.com/watch?v=TWFv2LOLhdQ

ബിജെപി ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ തകർത്തുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. എൻ.പി.ആർ നടപ്പിലാക്കുന്നത് എൻ.ആർ.സി നടപ്പിലാക്കാനാണ. സുപ്രീം കോടതി ഈ നിയമത്തെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഇന്ത്യയെ മതാടിസ്ഥാനമാക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

https://youtu.be/B6BJp5Tp_DY

“ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. ചില തീയതികൾ പറയട്ടെ. പൗരത്വ നിയമ ഭേദഗതി ബിൽ ഡിസംബർ 8 ഞായറാഴ്ച രാത്രി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഡിസംബർ 9ന് രാത്രി അവർ അത് ലോക്‌സഭയിൽ അവതരിപ്പിച്ച് അതേദിവസം രാത്രി 12 മണിക്ക് അത് ലോക്‌സഭയിൽ പാസ്സാക്കി. ഡിസംബർ 11 ബുധനാഴ്ച 11 മണിക്ക് അവർ അത് രാജ്യ സഭയിൽ അവതരിപ്പിച്ച് വൈകിട്ട് 6 മണിക്ക് അവിടെയും അത് പാസ്സാക്കി രാത്രി 10 മണിക്ക് രാഷ്ട്രപതി ഒപ്പ് വച്ചു. ഡിസംബർ 8 മുതൽ 11 വരെയുള്ള 3 ദിവസം അതായത് 72 മണിക്കൂർ കൊണ്ട് ഒരു ബിൽ കൊണ്ടുവരികയും പാസ്സാക്കി നിയമമാക്കുകയും ചെയ്തു. ” ചിദംബരം പറഞ്ഞു.

P. Chidambaram
Comments (0)
Add Comment