ബിജെപി സര്‍ക്കാരുകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അനുകരിക്കുന്നു; പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍

Jaihind Webdesk
Sunday, June 30, 2024

 

കോഴിക്കോട്: ബിജെപി സര്‍ക്കാരുകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയാണ് അനുകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. നിരപരാധികളായ കുടുംബങ്ങളുടെ വീടും കച്ചവട സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്ന ബിജെപി സര്‍ക്കാരുകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ  പാതയാണ് പിന്തുടരുന്നത്.  1857 ല്‍ ബ്രിട്ടീഷ് പട്ടാളം ഡല്‍ഹി ഇടിച്ചു നിരത്തിയപ്പോള്‍ ഹിന്ദുക്കളും മുസ്‌ലീകളും ഒരുമിച്ച് നിന്നാണ് അതിനെ നേരിട്ടത്. പിറന്ന വീട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്ന അവര്‍ സഹോദര്യത്തോടെ അതിനെ അതിജീവിച്ചു. സമാനമായി പുതിയ കാലത്തും മാനവിക ഐക്യം ഇതിനെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്‍റെ രണ്ടു ദിവസം നീണ്ട ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ വര്‍ഗീയ അജണ്ടക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിന്‍റെ പാരമ്പര്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അബ്ദുറഹിമാന്‍,  നിയമസഭാംഗവും ലോകസഭാംഗവും മുന്‍ എംപിയുമായ  സി. ഹരിദാസ് ആധ്യക്ഷനായിരുന്നു. എം. കെ. രാഘവന്‍ എംപി, ആര്യാടന്‍ ഷൗക്കത്ത്, ആര്‍. എസ്. പണിക്കര്‍, വീക്ഷണം മുഹമ്മദ്, മുല്ലശേരി ശിവരാമന്‍ നായര്‍ തുടങ്ങിയവർ പങ്കെടുത്തു.