തമിഴ്‌നാട് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് ; നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Wednesday, July 7, 2021

ചെന്നൈ : തമിഴ്‌നാട് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കാരക്കുടി, സക്കോട്ടൈ എന്നീ പ്രദേശങ്ങളിലെയും മറ്റിടങ്ങളിലെയും മുതിര്‍ന്ന ബിജെപി നേതാക്കളും ഭാരവാഹികളും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാര്‍ത്തി ചിദംബരം എംപിയുടെയും എംഎല്‍എമാരുടെയും സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും നിരവധി നേതാക്കളും ഭാരവാഹികളും ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് വരുമെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.