കുതിരയെ ബിജെപി പതാകയുടെ മാതൃകയില്‍ പെയിന്‍റടിച്ചു; പരാതി നല്‍കി മനേക ഗാന്ധിയുടെ സംഘടന

Jaihind Webdesk
Friday, August 20, 2021

ഇന്‍ഡോര്‍ : ബിജെപി  പതാകയുടെ മാതൃകയില്‍ കുതിരയെ പെയിന്‍റടിച്ചത് വിവാദത്തില്‍. ബിജെപിയുടെ ജന്‍ ആശീര്‍വാദ യാത്രയ്ക്കിടെയാണ് സംഭവം.  ബിജെപി എം.പി മനേക ഗാന്ധിയുടെ  തന്നെ സന്നദ്ധ സംഘടനയാണ് ഇന്‍ഡോർ പൊലീസില്‍ പരാതി നല്‍കിയത്.

22 സംസ്ഥാനങ്ങളിലൂടെയാണ് ബിജെപിയുടെ ജന്‍ ആശീര്‍വാദ യാത്ര കടന്നുപോകുന്നത്. പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരിലാണ് യാത്ര. ആസന്നമായ തെരഞ്ഞെടുപ്പുകളുടെ പശ്ടാത്തലത്തിലാണ് ബിജെപിയുടെ യാത്ര.  യാത്രയ്ക്ക് മുന്നോടിയായി വാടകയ്ക്കെടുത്ത കുതിരയെ പാർട്ടി പതാകയുടെ മാതൃകയില്‍ പെയിന്‍റടിക്കുകയായിരുന്നു. മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് ഇതിന് മുന്‍കൈയെടുത്തത്.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനേക ഗാന്ധിയുടെ എന്‍ജിഒ ആയ പീപ്പിള്‍ ഫോർ ആനിമല്‍സ് (പിഎഫ്എ) ആണ് പരാതി നല്‍കിയത്.