രാജസ്ഥാനിലേത് ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം; സർക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ ശ്രമം പൊളിഞ്ഞു

Jaihind News Bureau
Tuesday, August 11, 2020

ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് രാജസ്ഥാനിലെ പുതിയ സംഭവ വികാസങ്ങളെന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. കോണ്‍ഗ്രസ് സർക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ ശ്രമം പൊളിഞ്ഞു എന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. കോണ്‍ഗ്രസ് സർക്കാർ 5 വർഷം പൂർത്തിയാക്കും എന്നും അശോക് ഗെലോട്ട്.

രാജസ്ഥാനിൽ കോൺഗ്രസ് കൂടുതൽ ശക്തം എന്ന് തെളിയിക്കുന്ന പ്രതികരണങ്ങളാണ് നേതാക്കൾ നടത്തിയത്. സച്ചിൻ പൈലറ്റ് കോൺഗ്രസ് പ്രതീക്ഷയോടെ കാണുന്ന നേതാവ് എന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സച്ചിന്‍റെ മടങ്ങിവരവ് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. രാജസ്ഥാനിൽ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം എന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു.

കോണ്‍ഗ്രസ് സർക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ ശ്രമം പൊളിഞ്ഞു എന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. സമാധാനം സാഹോദര്യം എന്നിവ എപ്പോഴും കോണ്‍ഗ്രസിൽ നിലനിൽക്കുന്നു. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ച 3 അംഗ സമിതി രാജസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യും.

ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. കോണ്‍ഗ്രസ് സർക്കാർ 5 വർഷം പൂർത്തിയാക്കും. ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഭരണത്തിൽ എത്തും എന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. രാജസ്ഥാനിൽ വെള്ളിയാഴ്ചയാണ് നിയമസഭ സമ്മേളനം ചേരുന്നത്.