
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ ബിജെപി യുടെ സകല തന്ത്രങ്ങളും പാളുകയാണ്. എല്ലാ ജില്ലകളിലും ചേരിപ്പോര് രൂക്ഷമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വേറെയും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ച് സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കണം എന്നുമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിജെപി നിലംതൊടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്ത് രണ്ട് പേരുടെ ആത്മഹത്യ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. മുതിര്‍ന്ന നേതാവായ എം.എസ് കുമാര്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടത്തിയിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. തൃശ്ശൂര്‍ സ്ഥാനാര്‍ഹത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് പാര്‍ട്ടി ഭാരാവാഹികളുടെ കൂട്ട രാജിയാണ് നടക്കുന്നത്. നിലവില്‍ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് ഒരു മുഴം മുമ്പേ പ്രവര്‍ത്തനം തുടങ്ങിവെച്ചിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ പോലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസിനുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് ആ പ്രതീക്ഷയും വേണ്ട.
ഈ ഘട്ടത്തിലാണ് ബിജെപി – സിപിഎം രഹസ്യ ധാരണ എന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. പലയിടങ്ങളിലും എല്‍ ഡി എഫ് വളരെ പിന്നിലാണ്. സിപിഎം, സിപിഐ പാര്‍ട്ടികളില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്. അത് കൊണ്ട് തന്നെ പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും ഒരുമുക്കുന്നു എന്നാണ് വിവരം. പലയിടങ്ങളിലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സിപിഎം നേതാക്കള്‍ നിര്‍ദേശം നല്‍കിയെന്നാണ് രഹസ്യവിവരം. സമാനമായി തന്നെ സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട് എന്നും വിവരങ്ങള്‍ പിറത്തുവരുന്നുണ്ട്. 2026 ല്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് ജനം ഉറച്ച് വിശ്വസിക്കുമ്പോള്‍ അത് ഏത് വിധേനെയും തകര്‍ക്കണം എന്നാണ് ബിജെപി – സിപിഎം ഒരുമയോടെ ആലോചിക്കുന്നത്. അതിന്റെ തുടക്കം എന്ന നിലയിലാണ് സിപിഎം -ബിജെപി വോട്ട് കച്ചവടം നടത്താന്‍ ഒരുങ്ങുന്നത്.