തലശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു ; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

Tuesday, September 14, 2021

കണ്ണൂർ : തലശേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് വെട്ടേറ്റത്. സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. മേലൂരിലെ മഹേഷ്‌, മനീഷ് എന്നി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. സാരമായി പരിക്കേറ്റ ധനരാജനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.