മുഖ്യമന്തിയുടെ പരസ്യശാസന സിപിഎം-ബിജെപി ഡീല്‍ പുറത്തായതിന്‍റെ ജാള്യത മറയ്ക്കാന്‍: എം.എം. ഹസൻ

Jaihind Webdesk
Friday, April 26, 2024

 

തിരുവനന്തപുരം: ബിജെപി ബന്ധത്തിൻ്റെ പേരിൽ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ ഇ.പി. ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എം.എം. ഹസൻ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ജയരാജൻ്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഎം – ബിജെപി ഡീൽ പുറത്തു വന്നതിൻ്റെ ജാള്യത മറയ്ക്കാനാണെന്നും എം.എം. ഹസന്‍ പറഞ്ഞു.

നല്ല കമ്യൂണിസ്റ്റുകാരൻ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തുങ്ങാതെ രാജിവെക്കുന്നതാണ് അഭികാമ്യം. കേരളത്തിൽ സിപിഎം – ബിജെപി ഡീലിൻ്റെ സൂത്രധാരൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ദീർഘകാലമായി ചർച്ച നടക്കുന്നത് – എം.എം. ഹസന്‍ പറഞ്ഞു. കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും മോദിക്കും പിണറായിക്കുമെതിരേ ജനവികാരം ആളിക്കത്തുകയാണെന്നും എം.എം. ഹസൻ കൂട്ടിച്ചേർത്തു.