കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് ബിജെപി കൗൺസിലർ; തീരുമാനം ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഉള്‍ക്കൊണ്ട്

Jaihind Webdesk
Monday, September 19, 2022

തൃശൂർ: ചാലക്കുടി മുനിസിപ്പാലിറ്റിയിലെ ഏക ബിജെപി കൗൺസിലർ കോൺഗ്രസില്‍ അംഗത്വം സ്വീകരിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. ബെന്നി ബഹനാന്‍ എംപിയുടെ നേതൃത്വത്തില്‍ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപിയുടെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ഐക്യസന്ദേശവുമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രയാണം തുടരുകയാണ്. സെപ്റ്റംബർ 07 ന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 12-ാം ദിവസമായ ഇന്ന് ആലപ്പുഴ ജില്ലയിലാണ് പര്യടനം നടത്തുന്നത്. യാത്രയ്ക്ക് അഭൂതപൂർവമായ ജനപിന്തുണയാണ് ലഭിക്കുന്നത്. ഭാരത് ജോഡോ യാത്ര മുന്നോട്ടുവെക്കുന്ന സന്ദേശം ജനം സ്വീകരിച്ചു എന്നതിന്‍റെ തെളിവാണ് കടന്നുപോകുന്ന വഴികളിലെ ജനത്തിരക്ക്. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.