ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല; യുഡിഎഫ് 20 ൽ 20 സീറ്റ് നേടും: കെ. സുധാകരൻ

Jaihind Webdesk
Sunday, June 2, 2024

 

കണ്ണൂര്‍: കേരളത്തിലെ 20 ൽ 20 സീറ്റ് യുഡിഎഫ് നേടുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ജനങ്ങളുടെ അംഗീകാരമുള്ള കരുത്തരായ സ്ഥാനാർത്ഥികളാണ് യുഡിഎഫിന്‍റേത്.  എക്സിറ്റ് പോൾ അംഗീകരിക്കുന്നില്ലെന്നും ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.