ഹലാല്‍ വിവാദം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെയും സിപിഎമ്മിന്‍റെയും ശ്രമം: രമേശ് ചെന്നിത്തല

Monday, November 22, 2021

 

തിരുവനന്തപുരം : ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെയും സിപിഎമ്മിന്‍റെയും ശ്രമമാണ് ഹലാൽ വിവാദമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമുയർത്തുന്നത് വർഗീയ താൽപര്യങ്ങൾക്ക് വേണ്ടിയാണെന്നും വിവാദത്തിലൂടെ വർഗീയ ചേരിതിരിവിന് ബിജെപി ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.