കോട്ടയം: ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ട് ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കാൻ ഇന്നുകൂടിയ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്‍റെ പത്തുകിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിൽപ്പനയും നീക്കലും മൂന്നുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.