ത്രിപുര ബിജെപിയില്‍ കലാപക്കൊടി; മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവെച്ചു

Saturday, May 14, 2022

അഗർത്തല: ത്രിപുര ബിജെപിയിലെ കലാപത്തിനെ തുടർന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവ് കുമാർ ദേബ് രാജിവെച്ചു. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിപ്‌ളവ് രാജിവെച്ചത്. ബിപ്ലവിനെതിരെ പാര്‍ട്ടിയില്‍ ഏറെ നാളായി തുടരുന്ന കലഹത്തിന്‍റെ ബാക്കിപത്രമാണ് രാജി.

സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ശനിയാഴ്ച  ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നടക്കും. 25 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് 2018 ലാണ് ബിപ്ലവിന്‍റെ നേതൃത്വത്തില്‍ ത്രിപുരയില്‍ ബ്ജെപി സർക്കാർ അധികാരത്തിലെത്തിയത്. നേരത്തെ ബിപ്ലവിനെതിരെ പരസ്യമായി രംഗത്തെത്തിയ പാർട്ടി എംഎല്‍എമാർ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.