‘രണ്ടാം പിണറായി സർക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല, തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം’: വീണ്ടും വിമർശനവുമായി ബിനോയ് വിശ്വം

 

കോഴിക്കോട്: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രണ്ടാം എൽഡിഎഫ് സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന് ബിനോയ് വിശ്വം. ജനങ്ങൾ സ്‌നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം. തോൽവിയിൽ നിന്ന് സിപിഐ പഠിക്കും, സിപിഎമ്മും പഠിക്കണമെന്നും മുന്നണിയിലെ തിരുത്തൽ ശക്തിയായി സിപിഐ തുടരുമെന്നും ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു.

സമാനവിമര്‍ശനം കഴിഞ്ഞ ദിവസവും ബിനോയ് വിശ്വം ഉയര്‍ത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനുള്ള ജനങ്ങളുടെ മുന്നറിയിപ്പാണെന്നും വിധിയെഴുത്ത് ഉള്‍ക്കൊണ്ട് തിരുത്തി മുന്നോട്ട് പോകണമെന്നും ബിനോയ് വിശ്വം കണ്ണൂരില്‍ പറഞ്ഞിരുന്നു.

Comments (0)
Add Comment