പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി രംഗത്ത്. ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പുമാര്‍, എംഎസ് ഗോള്‍വല്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് വായിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗോള്‍വല്‍ക്കര്‍ എഴുതിയത് വായിച്ചാല്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ട എന്താണെന്ന് മനസിലാകുമായിരുന്നു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമാര്‍ ചോദിക്കേണ്ടതായയിരുന്നു എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.