ബിനീഷ് കോടിയേരിയുടെ കമ്പനികളെക്കുറിച്ച് അന്വേഷിക്കണം : കേന്ദ്രത്തിന് പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകന്‍

Jaihind News Bureau
Saturday, September 5, 2020

 

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ കമ്പനികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോർപറേറ്റ് കാര്യ സെക്രട്ടരിക്കും വിദേശ സംഭാവനാ നിയന്ത്രണ ഡയറക്ടർ ജനറലിനും പരാതി നൽകിയത്.

ബിനീഷ് കോടിയേരിയുടെ പേരിലുണ്ടായിരുന്ന രണ്ട് കമ്പനികളുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിംഗ് എന്നീ സ്ഥാപനങ്ങളുടെ ഇടപാടുകളാണ് അന്വേഷിക്കേണ്ടത്.

ലഹരിമരുന്നു കള്ളക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് സൂചന.
ബിനീഷിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന കമ്പനികൾക്ക് ലഹരി മരുന്ന് മാഫിയയുമായുണ്ടായിരുന്ന ബന്ധവും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.