സോളാറില്‍ സിപിഎം ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; സരിതയ്ക്ക് താമസമൊരുക്കിയത് ബിനീഷിന്‍റെ ബിനാമി ; പിന്നില്‍ സിപിഎം നേതൃത്വവും

Jaihind News Bureau
Thursday, November 26, 2020

 

തിരുവനന്തപുരം: സോളാര്‍ കേസിലെ സരിതാ നായര്‍ക്ക് താമസ സൗകര്യമൊരുക്കിയത് ബിനീഷ് കോടിയേരിയുടെ ബിനാമിയുടെ വീട്ടില്‍. കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ വസതിയിലാണ് സരിത താമസിച്ചത്.

അബ്ദുൽ ലത്തീഫിന്റെ മുട്ടടയിലുള്ള  വീട്ടിലായിരുന്നു സരിതയുടെ താമസം. നെടുമങ്ങാട്ടുള്ള വ്യക്തിയിൽ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്. താമസം ഒരുക്കിയതിനു പിന്നിൽ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടിരുന്നു.

സിപിഎം എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കൾ ഉൾപ്പെട്ട ചർച്ചകളും ഇതിനായി നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സോളാർ കേസ് വീണ്ടും പ്രതിപക്ഷത്തിനു നേരെ ആയുധമാക്കാന്‍ ഇടതുമുന്നണി തയ്യാറെടുക്കുന്നതിനു പിന്നാലെയാണ് കേസിലെ കൂടുതല്‍ അണിയറക്കഥകള്‍ പുറത്തുവരുന്നത്.