അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി ; വന്‍തോതില്‍ കള്ളപ്പണം അക്കൗണ്ടില്‍ നിക്ഷേപിച്ചു : ഇ.ഡി

Jaihind News Bureau
Friday, October 30, 2020

 

കൊച്ചി: ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബെംഗളൂരുവിലെ അനൂപിന്‍റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു.‌ ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകള്‍ ബിനീഷിന്‍റെ അറിവിലുള്ളതാണെന്നും ഇ.ഡി.

ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. കള്ളപ്പണ നിരോധന നിയമ പ്രകാരം ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബിനീഷിനെതിരെ എൻഫോഴ്സ്മെന്റ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് ബിനീഷ്.