ഷാഹിതാ കമാലിനെ നീക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് ബിന്ദു കൃഷ്ണ

Jaihind Webdesk
Thursday, July 1, 2021

ഷാഹിതാ കമാലിനെ വനിതാ കമ്മീഷനില്‍ നിന്ന് നീക്കണമെന്ന് കൊല്ലം ഡിസിസി  പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. വനിതാ കമ്മീഷൻ അംഗം ഷാഹിതാ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അഭ്യൂഹങ്ങളും ആരോപണങ്ങളും അത് സംബന്ധിച്ച തെളിവുകളും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഷാഹിതാ കമാലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്  അഡ്വ. ബിന്ദു കൃഷ്ണ മുഖ്യമന്ത്രിയ്ക്കു കത്ത് നൽകി. ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ആരോപണ വിധേയയായി സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഷാഹിതാ കമാൽ തൽസ്ഥാനത്ത് തുടരുന്നത് അർധ ജൂഡിഷ്യൽ അധികാരമുള്ള കമ്മിഷന്റെ വിശ്വസ്യത തകർക്കുകയാണെന്ന് ബിന്ദു കൃഷ്ണ കത്തിൽ ചൂണ്ടികാട്ടി. ആരോപണങ്ങൾ ശക്തമാകുമ്പോൾ ഷാഹിതകമാൽ തന്റെ . വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നൽകുന്ന വിശദീകരങ്ങൾ തന്നെ ദുരുഹത വർധിപ്പിക്കുകയാണ്. അവർ ആ പദവിയിൽ തുടരുന്നത് കേരളത്തിലെ സ്ത്രി സമുഹത്തിന് തന്നെ അപമാനമായിരിക്കുന്ന സാഹചര്യതിൽ ഇവരെ പുറത്താക്കി കമ്മിഷന്റെ വിശ്വസ്യത വീണ്ടെടുക്കണമെന്ന് ബിന്ദുകൃഷ്ണ മുഖ്യമന്ത്രിയ്ക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.