തിരുവനന്തപുരത്ത് നായ ബൈക്കിന് കുറുകെ ചാടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jaihind Webdesk
Wednesday, September 14, 2022

തിരുവനന്തപുരം: അരുവിയോട് നായ ബൈക്കിന് കുറുകേ ചാടിയതിനെ തുടർന്ന് വീണ യുവാവ് മരിച്ചു. കുന്നത്തുകാൽ സ്വദേശി അജിൻ ആണ് മരിച്ചത്. സെപ്റ്റംബർ 9 നായിരുന്നു അപകടമുണ്ടായത്. അജിൻ സഞ്ചരിച്ച ബൈക്കിന് കുറുകെ തെരുവ് നായ ചാടുകയായിരുന്നു. അപകടത്തിൽ വീണതിനെ തുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ അജിൻ, കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്.