മലപ്പുറത്ത് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

 

മലപ്പുറം: റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. കൈ പൊട്ടുകയും, കാലിന് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് ഗൂഡല്ലൂർ സംസ്ഥാന പാതയിൽ നിലമ്പൂർ ടൗണിന് സമീപമായിരുന്ന അപകടം. ജോലിക്ക് പോകുന്നതിനിടെ കുഴിയിൽ അകപ്പെടുകയായിരുന്നു. ചന്തക്കുന്ന് സ്വദേശി പി.ബി സഞ്ജുവാണ് റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടത്.

Comments (0)
Add Comment