ട്രാന്‍സ്ഫോർമര്‍ വേലിക്കുള്ളില്‍ ബൈക്ക് പതിച്ചത് റേസിംഗിനിടെ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Jaihind Webdesk
Monday, June 6, 2022

 

ഇടുക്കി: കട്ടപ്പനയിൽ ബൈക്ക് ട്രാൻസ്‌ഫോർമറിന്‍റെ സംരക്ഷണ വേലിക്കുള്ളിൽ പതിച്ച് അപകടം ഉണ്ടായത് മത്സരയോട്ടത്തിനിടെയെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കുകൾ കൂടി കണ്ടെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിന് കട്ടപ്പന സ്വദേശി വിഷ്ണു പ്രസാദിനെതിരെ മോട്ടോർ വാഹന വകുപ്പും കേസെടുത്തു. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കെതിരെയും നടപടി ഉണ്ടാകും. കഴിഞ്ഞ മൂന്നിനാണ് അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ഉയർന്നുതെറിച്ച് റോഡിന്‍റെ എതിർ ദിശയിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമറിന്‍റെ സംരക്ഷണ വേലിക്കുള്ളിൽ പതിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു റോഡരികിലേക്ക് തെറിച്ചുവീണെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു.