
മഹാസഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ ഫലം ആശ്ചര്യപ്പെടുത്തി. ജനാധിപത്യസംരക്ഷണത്തിനാണ് കോണ്‍ഗ്രസ് പോരാട്ടം. തുടക്കം മുതല്‍ ശരിയായ തിരഞ്ഞെടുപ്പല്ല നടന്നതെന്നും ഫലം വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അസ്വാഭാവിക വോട്ടിംഗില്‍ പ്രതിപക്ഷ കക്ഷികള്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 6 നും 11 നും ഇടയിലുള്ള നാല് ദിവസത്തിനുള്ളില്‍, അതായത് ആദ്യ ഘട്ടത്തിനും രണ്ടാം ഘട്ടത്തിനും ഇടയില്‍ വോട്ടു ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ ‘അത്ഭുതകരമായ വര്‍ദ്ധനവ്’ രേഖപ്പെടുത്തിയെന്ന് ഇസിഐയുടെ പത്രക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. നിലവിലെ പോലെ മൗനം പാലിക്കുക’ എന്ന നയം പിന്തുടരുകയാണ്. എന്നാല്‍ ഉടന്‍ തന്നെ ഒരു വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ആവശ്യപ്പെട്ടു.