
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ 8 മണിക്ക് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ട്രെന്‍ഡുകള്‍ പുറത്തുവന്നു. നിലവിലെ കണക്കുകള്‍ പ്രകാരം, എന്‍ഡിഎ സഖ്യം 100 സീറ്റുകള്‍ പിന്നിട്ടു. 243 സീറ്റുകളുള്ള നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് ആവശ്യം. ആദ്യ സൂചനകള്‍ എന്‍ഡിഎക്ക് അനുകൂലമാണെങ്കിലും, രണ്ട് സഖ്യങ്ങളും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രേഖപ്പെടുത്തിയ 67.13% റെക്കോര്‍ഡ് പോളിംഗ്, ഭരണമാറ്റത്തിന്റെ സൂചനയാണോ അതോ ഭരണപക്ഷത്തിന്റെ വിജയത്തിന്റെ സൂചനയാണോ എന്ന ആകാംഷ നിലനില്‍ക്കുകയാണ്. എന്‍ഡിഎ വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനത്തിലും നിതീഷ് കുമാറിന്റെ ദീര്‍ഘകാല ഭരണത്തിലും വിശ്വാസമര്‍പ്പിച്ചാണ് എന്‍ഡിഎ മുന്നോട്ട് പോകുന്നത്. പ്രാഥമിക കണക്കുകളില്‍ എന്‍ഡിഎ സഖ്യം ലീഡ് നേടിയിട്ടുണ്ടെങ്കിലും, അന്തിമഫലം വൈകുന്നേരത്തോടെ മാത്രമേ അറിയാന്‍ സാധിക്കൂ