ബിഹാറില്‍ വോട്ടെണ്ണല്‍ നാളെ ; വിജയപ്രതീക്ഷയില്‍ മഹാസഖ്യം

 

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കും. 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

അതേസമയം ബിഹാർ മഹാസഖ്യത്തിനൊപ്പമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. സി വോട്ടർ സർവേയിൽ  മഹാസഖ്യത്തിനാണ് മുൻതൂക്കം. മഹാസഖ്യം– 120, എൻഡിഎ– 116, എൽജെപി– 1, മറ്റുള്ളവർ–6. റിപബ്ലിക്– ജൻകി ബാത് സർവേ‍: മഹാസഖ്യം– 118–138, എൻഡിഎ 91–117, സിപിഐ (എംഎൽ) – 12–14 . എബിപി സർവേയിൽ മഹാസഖ്യം 108 മുതൽ 131 വരെ സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. എൻഡിഎയ്ക്ക് 104 മുതൽ 128 സീറ്റുകൾ, എൽജെപി 1 മുതൽ 3 സീറ്റുകളും മറ്റുള്ളവർ 4 മുതൽ 8 സീറ്റുകളും നേടിയേക്കുമെന്നാണ് സർവേയിൽ പറയുന്നത്.

Comments (0)
Add Comment