ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവലാൽ ചൗധരി രാജിവെച്ചു

Jaihind News Bureau
Thursday, November 19, 2020

ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവലാൽ ചൗധരി രാജിവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ രാജി. അഴിമതി ആരോപണങ്ങൾ നേരിടുന്ന മേവലാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞത്. ജെ.ഡി.യു അംഗമായ മേവലാൽ ചൗധരി താരാപുർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്. ഭഗൽപുർ കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലറായിരിക്കേ അനധികൃത നിയമനങ്ങൾ നടത്തിയെന്നാണ് മേവലാലിനെതിരായ ആരോപണം.