ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; ചേക്കേറുന്നത് ബിജെപി പാളയത്തിലേക്ക്

Jaihind Webdesk
Sunday, January 28, 2024

 

ന്യൂഡല്‍ഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. അല്പസമയം മുമ്പ് രാജ്ഭവനിൽ എത്തി രാജിക്കത്ത് നൽകി. എൻഡിഎയുടെ മുഖ്യമന്ത്രിയായി ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്തേക്കും. ഞായറാഴ്ച രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ്ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യം വിട്ടാണ് നിതീഷ് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത്. ബിജെപി–ജെഡിയു സഖ്യസർക്കാരിന്‍റെ മുഖ്യമന്ത്രിയായി ഇന്നു വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ആകെ 243 സീറ്റുകളുള്ള ബിഹാർ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. ആർജെഡി-79, ബിജെപി-78, ജെഡിയു-45, കോൺഗ്രസ്-19, ഇടത് കക്ഷികൾ-16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് ബിഹാറിലെ നിലവിലെ കക്ഷിനില.