ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും ; ഉപതെരഞ്ഞെടുപ്പുകളിലും  തീരുമാനമുണ്ടാകും

Jaihind News Bureau
Friday, September 25, 2020

 

ന്യൂഡല്‍ഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30 ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളിലും  തീരുമാനമുണ്ടാകും. കുട്ടനാട്, ചവറ ഉൾപ്പെടെ 64 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.