നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടികൂടി

Jaihind Webdesk
Sunday, November 21, 2021

 

കാസർഗോഡ് : നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്.

പുലർച്ചെ 2 മണിയോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. തൃശൂരിലേക്ക് പെയിന്‍റ് കൊണ്ടു വന്ന ലോറിയിൽ പ്രത്യേകം സജ്ജീകരിച്ച അറയ്ക്കുള്ളിലായിരുന്ന സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്.

ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ സ്പിരിറ്റ് വേട്ട സംബന്ധിച്ച കൂടുതൽ വിവരം ലഭിക്കൂവെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.