സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടി സമ്മേളനത്തില്‍ അതിരൂക്ഷമായ വിമര്‍ശനം. പ്രതിനിധികള്ക്കിടയില്നിന്ന് ബിനോയ് വിശ്വം ഒരു ‘വലിയ തോല്‍വി’യാണെന്ന് അഭിപ്രായമുയര്‍ന്നു. വാക്കുകളിലും നിലപാടുകളിലും വ്യക്തതയില്ലാത്ത നേതാവാണെന്നും രാവിലെ ഒരു നിലപാടും രാത്രി മറ്റൊരു നിലപാടും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സി.പി.ഐയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും. വിമര്‍ശനങ്ങള്‍ക്ക് ശേഷവും ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യതയെന്ന് സൂചനയുണ്ട്.
സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരാനാണ് സാധ്യത. ബിനോയ് വിശ്വത്തിന്റെ തന്നെ പേര് നിര്‍ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് വിവരം. കാനം രാജേന്ദ്രന്റെ വിയോഗത്തോടെ സെക്രട്ടറിയായ ബിനോയിയെ ആദ്യമായാണ് ഒരു സംസ്ഥാന സമ്മേളനം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. അതേസമയം വിഭാഗീയതകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ സിപിഐ സമ്മേളനം ഇന്ന് സമാപിക്കും.