‘പൊലീസ് ഗാലറിക്കായി കളിക്കരുത്’; ശബരിമല കൂട്ട അറസ്റ്റില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുണ്ടായ സംഘര്‍ഷങ്ങളിലെ കൂട്ട അറസ്റ്റില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ ഗാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നു എന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ഹര്‍ജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

2061 പേരെയാണ് ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റു ചെയ്തത്. 452 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

https://youtu.be/KusJA4–xlU

Sabarimalahigh court
Comments (0)
Add Comment