കോവിഡ്-19 ഭീഷണി തുടരുന്നതിനിടെ സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ബാറുകള്‍ അടച്ചിട്ട് മറുപടി നല്കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍. ആള്‍ക്കൂട്ട നിയന്ത്രണം ലംഘിക്കുന്ന ബാറുകള്‍ സംബന്ധിച്ച ആശങ്കയുമാണ് ആകാഷ് ചൗബേ എന്ന വിദ്യാർഥി മുഖ്യമന്ത്രിയെ സമീപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ആകാശ് ചൗബേ മുഖ്യമന്ത്രിയോട് ഇക്കാര്യം ആരാഞ്ഞത്. ബാറുകള്‍ അടയ്ക്കാനുള്ള ഉത്തരവ് ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു എന്നായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഘലിന്റെ മറുപടി.
മുഖ്യമന്ത്രിയുടെ മറുപടി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മാതൃകാപരമായ പ്രവൃത്തിക്ക് കയ്യടിയോടെ കമന്റുകളും നിറയുന്നു. 2018 ല്‍ വൻ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഘലിനെ തെരഞ്ഞെടുത്തത്.
Done👍
Order issued. https://t.co/IGSzIQdMRP— Bhupesh Baghel (@bhupeshbaghel) March 21, 2020