മികച്ച പ്രേക്ഷക പിന്തുണയുമായി ഭൂമിയിലെ മനോഹര സ്വകാര്യം

Jaihind News Bureau
Friday, February 28, 2020

ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്‍റെ പുതിയ ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുന്നു. ബയോസ്‌കോപ് ടാകീസിന്‍റെ ബാനറിൽ രാജീവ്കുമാർ നിർമിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് പറയുന്നത്

എ ശാന്തകുമാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സച്ചിൻ ബാലുവാണ്. ചിത്രത്തിൽ ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്.

അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി സാജൻ എഡിറ്ററുമാണ്. വയലാർ ശരത് ചന്ദ്ര വർമ്മ, അൻവർ അലി, മനു മഞ്ജിത്, എ ശാന്തകുമാർ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.