മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഭാരത് ജോഡോ യാത്രികര്‍.
കോണ്‍ഗ്രസ് നേതാവ് അഡ്വ. അനില്‍ ബോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വീഡിയോ കോളിലൂടെ പ്രിയ നേതാവിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. കൈ വീശിയും ആശംസകള്‍ നേര്‍ന്നും ജനനായകനോട് പ്രര്‍ത്തകര്‍ സംസാരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇവരോട് കുശലാന്വേഷണം നടത്തുന്നതും വീഡിയോയില്‍ കാണാം. തെലങ്കാനയിലെ കൊത്തൂരില്‍ എത്തിച്ചേര്‍ന്ന ഭാരത് ജോഡോ യാത്ര പെഡാഷാപ്പൂരിലാണ് ഇന്ന് സമാപിക്കുന്നത്.
https://www.youtube.com/watch?v=5g9HNKLuASU