ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ച് ഭാരത് ജോഡോ യാത്രികർ; മഹാരാഷ്ട്രയിലെ ക്യാമ്പില്‍ പുഷ്പാർച്ചന

Jaihind Webdesk
Saturday, November 19, 2022

 

ഷെഗാവ്/മഹാരാഷ്ട്ര: ഭാരത് ജോഡോ യാത്രികരുടെ ക്യാമ്പിലും ഇന്ദിരാ ഗാന്ധിയെ അനുസ്മരിച്ചു. മഹാരാഷ്ട്രയിലെ ഷെഗാവിലെ ക്യാമ്പിൽ പദയാത്ര തുടങ്ങുന്നതിന് മുന്നെയാണ് അനുസ്മരണ ചടങ്ങ് നടന്നത്. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്, ലാൽജി ദേശായ്, എംപിമാരായ ജ്യോതി മണി, ജെബി മേത്തർ ഉൾപ്പെടെയുള്ള നേതാക്കളും ഭാരത് ജോഡോ യാത്രികരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.