ഭാരത് ജോഡോ പദയാത്രയില്‍ 117 സ്ഥിരാംഗങ്ങള്‍: ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 8 പേര്‍; പട്ടിക പ്രസിദ്ധീകരിച്ചു

Jaihind Webdesk
Thursday, September 1, 2022

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയ്ക്കുള്ള സ്ഥിരാംഗങ്ങളുടെ പട്ടിക എഐസിസി പ്രസിദ്ധീകരിച്ചു. കന്യാകുമാരി മുതല്‍ കശ്മീർ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയ്ക്ക് 117 പേര്‍ സ്ഥിരം അംഗങ്ങളായിരിക്കും. കേരളത്തില്‍ നിന്ന് ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ 8 പേരാണ് സ്ഥിരം അംഗങ്ങളുടെ പട്ടികയിലുള്ളത്.

മഞ്ജു കുട്ടൻ, നബീൽ നൗഷാദ്, ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, എം.എ സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് ചാണ്ടി ഉമ്മന് പുറമെ കേരളത്തിൽ നിന്നുള്ള സ്ഥിരം അംഗങ്ങൾ.

സെപ്റ്റംബർ 7 ന് കന്യാകുമാരിയില്‍ നിന്ന് യാത്രയ്ക്ക് തുടക്കമാകും. 150 ദിവസങ്ങള്‍ കൊണ്ട് 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്ര കശ്മീരിലെത്തുക.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ശക്തമായ മുന്നേറ്റമാകും.