ആവേശം അലതല്ലുന്ന ജനസാഗരമായി ഭാരത് ജോഡോ യാത്ര; മലപ്പുറം ജില്ലയിലെ രണ്ടാം ദിന പര്യടനം

Jaihind Webdesk
Wednesday, September 28, 2022

 

മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രയാണം തുടരുന്നു. ജില്ലയിലെ യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 6.30 മണിക്ക് പാണ്ടിക്കാട് നിന്നാണ് യാത്ര ആരംഭിച്ചത്. 15 കിലോമീറ്റർ സഞ്ചരിച്ച് 11 മണിയോടെ വണ്ടൂരിൽ എത്തുന്നതോടെ യാത്രയുടെ ആദ്യ പാദത്തിന് സമാപനമാകും.

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡലമായ വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന മേഖല കൂടി ആയതിനാൽ മണ്ഡലാതിർത്തിയായ കാക്കത്തോട് പാലത്തിൽ യാത്രയ്ക്ക് വൻ വരവേൽപ്പാണ് ഡിസിസി ഒരുക്കിയിട്ടുള്ളത്. ഉച്ചഭക്ഷണത്തിന് ശേഷം നാലു മണിയോടെ വണ്ടൂർ നടുവത്ത് നിന്നും ആരംഭിച്ച് 15 കിലോമീറ്റർ സഞ്ചരിച്ച് ചന്തക്കുന്നില്‍ ഇന്നത്തെ യാത്ര സമാപിക്കും. ഇവിടെ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും. നാളെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രയാണം പൂര്‍ത്തിയാകും. തുടര്‍ന്ന് ഗൂഡല്ലൂര്‍ വഴി യാത്ര കര്‍ണാടകത്തിലേക്ക് പ്രവേശിക്കും.