ആവേശജ്വാലയായി ഐക്യസന്ദേശ യാത്ര ആലപ്പുഴയില്‍; പതിനൊന്നാം ദിനം പ്രയാണം തുടരുന്നു

Jaihind Webdesk
Sunday, September 18, 2022

ആലപ്പുഴ/ഹരിപ്പാട്: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പതിനൊന്നാം ദിവസം പര്യടനം തുടരുന്നു. ഇന്ന് രാവിലെ 6.30 ഓടെ ഹരിപ്പാട് ഗാന്ധി പാർക്കില്‍ നിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം മണ്ണാർശാല ക്ഷേത്രം കവല, ഡാണാപ്പടി, ടിബി ജംക്‌ഷൻ, കരുവാറ്റ തുടങ്ങിയ ഇടങ്ങളിലൂടെ കടന്ന് പത്തിന് പുറക്കാട് ഒറ്റപ്പന ജംഗ്ഷനിൽ സമാപിക്കും. കുരൂട്ടൂർ ഭ​ഗവതി ക്ഷേത്ര മൈതാനത്താണ് വിശ്രമം. വൈകുന്നേരം കുരുട്ടൂരിൽ നിന്നു തുടങ്ങുന്ന യാത്ര രാത്രി എഴരയ്ക്ക് ടി.ഡി മെഡിക്കല്‍ കോളേജില്‍ സമാപിക്കും. കാർമല്‍ എന്‍ജിനീയറിംഗ് കോളേജില്‍ രാത്രി വിശ്രമം. യാത്രയ്ക്ക് ആവേശകരമായ വരവേൽപ്പാണ് എങ്ങും ലഭിക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു ​ഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരൻ, പി.സി വിഷ്ണുനാഥ് എംഎൽഎ, വി.ടി ബൽറാം, അഡ്വ. ജയസ്ൺ ജോസഫ് തുടങ്ങിയവർ പദയാത്രയിൽ പങ്കെടുക്കുന്നു. ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ്, എ.എ ഷുക്കൂർ, എം ലിജു, കെ.പി ശ്രീകുമാർ, എം.ജെ ജോബ്, സി.കെ ഷാജു മോഹൻ, ജോൺസൺ ഏബ്രഹാം, ഇ ഷമീർ, എൻ രവി, യു മുഹമ്മദ്, തുടങ്ങിയവരും പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്.