രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തമിഴ്നാട്ടില്‍ പര്യടനം തുടരുന്നു; രണ്ടാം ദിനത്തിലെ കാര്യപരിപാടികള്‍ ഇങ്ങനെ

Jaihind Webdesk
Thursday, September 8, 2022

 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാം ദിനം തമിഴ്നാട്ടിൽ പര്യടനം തുടരുന്നു. രാവിലെ അഗസ്ത്യപുരം പോളിടെക്‌നിക് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പദയാത്ര ശുചീന്ദ്രത്ത് സമാപിക്കും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തും. രാവിലെ 10 മുതൽ നടക്കുന്ന സംവാദത്തിൽ രാഷ്ട്രീയ, കലാ-സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളുമായി രാഹുൽ ​ഗാന്ധി ആശയ വിനിമയം നടത്തും. പ്രമുഖരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. വൈകുന്നേരം 4 മണിക്ക് തുടരുന്ന പദയാത്ര രാത്രിയിൽ നാഗർകോവിലിൽ സമാപിക്കും. ഇന്നലെ കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് തുടക്കമായത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് എന്നിവർ ചേർന്ന് ദേശീയ പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 150 ദിവസം കൊണ്ട് 3500 കിലോമീറ്ററുകള്‍ താണ്ടി കശ്മീരില്‍ സമാപിക്കും.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനമായ ഇന്നത്തെ പ്രധാന പരിപാടികള്‍:

രാവിലെ 7 മണിക്ക് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്നാണ് രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചത്.

2 PM – വനിതാ പ്രവർത്തകരുമായി സംവദിക്കും.
2 .30 PM – ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്ര രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിക്കും.
2 .40 PM – ദളിത് പ്രവർത്തകരോട് സംവദിക്കും.
4 PM – പദയാത്ര രണ്ടാം ഘട്ടം ആരംഭിക്കും.
7 PM – നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ ഇന്നത്തെ യാത്ര അവസാനിക്കും.