രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചു; പിന്നിട്ടത് അഞ്ച് സംസ്ഥാനങ്ങള്‍, 1500 കിലോമീറ്റർ

Jaihind Webdesk
Monday, November 7, 2022

 

മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചു. ദേഗ്‌ലൂർ കലാമന്ദിരത്തിലെ ഛത്രപതി ശിവാജി മഹാരാജ് ശില്‍പത്തിന് സമീപത്തുവെച്ച് മഹാരാഷ്ട്രയിലെ നേതാക്കൾ ഭാരത് ജോഡോ യാത്രയെ വരവേറ്റു. അറുപത് ദിവസം കൊണ്ട് 1,500 കിലോമീറ്ററും അഞ്ചു സംസ്ഥാനങ്ങളും പിന്നിട്ടാണ് യാത്ര മഹാരാഷ്ട്രയില്‍ എത്തിച്ചേർന്നത്. പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഐക്യമുന്നേറ്റ യാത്രയില്‍ അണിചേരുന്നത്. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്ര കശ്മീരില്‍ സമാരിക്കും.