തിരുവനന്തപുരം: ഭാരത് ജോഡോ പദയാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കാണാനും യാത്രയില്‍ പങ്കുചേരാനും നൂറുകണക്കിന് പേരാണ് എത്തിച്ചേരുന്നത്. ഇന്ന് കണിയാപുരത്ത് നിന്നാരംഭിച്ച യാത്രയ്ക്കൊപ്പം മഴയും ചേർന്നു. എന്നാല്‍ മഴയെ തെല്ലും കാര്യമാക്കാതെ രാഹുല്‍ ഗാന്ധി നടന്നതോടെ നേതാക്കളുടെയും ആവേശം ഇരട്ടിച്ചു. മുദ്രാവാക്യം വിളികളോടെ മുന്നോട്ട്.
ആബാലവൃദ്ധം ജനങ്ങളാണ് രാഹുല്‍ ഗാന്ധിയെ നേരില്‍ കാണാനും യാത്രയ്ക്കൊപ്പം ചേരാനുമായി കാത്തുനില്‍ക്കുന്നത്. മഴയത്ത് യാത്രയിൽ തനിക്കൊപ്പം ചേർന്ന പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് കുട ചൂടിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം. തന്നെ കുട ചൂടിച്ച് കൂടെ നടന്ന സുരക്ഷാ ഉദ്യോഗസ്ഥനോടാണ് കുഞ്ഞിന് നനയാതിരിക്കാൻ കുടപിടിക്കാന്‍ രാഹുൽ ആവശ്യപ്പെട്ടത്.
വീഡിയോ കാണാം: