ഭാരത് ജോഡോ പദയാത്ര തൃശൂർ ജില്ലയില്‍ പ്രയാണം തുടരുന്നു; അണിചേർന്ന് ആയിരങ്ങള്‍

Jaihind Webdesk
Saturday, September 24, 2022

 

തൃശൂർ: ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഭാരത് ജോഡോ യാത്ര പുനഃരാരംഭിച്ചു. രാവിലെ ചാലക്കുടിയിൽ നിന്ന് ആരംഭിച്ച  പദയാത്ര 11 മണിക്ക് ആമ്പല്ലൂരിൽ എത്തിചേരുന്നതോടെ ആദ്യ ഘട്ടത്തിന് സമാപനമാകും. വൈകിട്ട് നാലിന് ആമ്പല്ലൂരിൽ നിന്നും ആരംഭിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും.

ഭാരത് ജോഡോ യാത്രയുടെ പതിനാറാം ദിനമായ ഇന്നും വന്‍ ജനസഞ്ചയമാണ് യാത്രയില്‍ അണിചേരാനായി എത്തിച്ചേരുന്നത്. ആയിരങ്ങളാണ് വഴിനീളെ രാഹുല്‍ ഗാന്ധിയെകാത്തു നില്‍ക്കുന്നത്. കുശലം പറഞ്ഞും ചേർത്തുപിടിച്ചും അഭിവാദ്യങ്ങള്‍ സ്വീകരിച്ചുമാണ് യാത്ര കടന്നുപോകുന്നത്.