ഭാരത് ജോഡോ യാത്ര; മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ആദിത്യ താക്കറെയും

Jaihind Webdesk
Friday, November 11, 2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ അണി ചേർന്നു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ കലംനൂരിയിൽ വഴിയരികിൽ നിൽക്കുന്ന ജനങ്ങൾക്ക് നേരെ കൈകാണിച്ചുകൊണ്ട് ഇരു നേതാക്കളും അരികിലായി നടന്നു.

അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകനും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ അംബാദാസ് ദൻവെയും ആദിത്യ താക്കറെയെ അനുഗമിച്ചു. മുൻ എംഎൽഎ സച്ചിൻ അഹിറും പങ്കെടുത്തു.
മഹാരാഷ്ട്രയിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും ക്ഷണിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ചിൽ നിരവധി പ്രമുഖ നേതാക്കൾ ഇതുവരെ പങ്കെടുത്തിട്ടുണ്ട്. 65 ാം ദിവസത്തിലേക്ക് കടന്ന ഭാരത് ജോഡൊ യാത്ര ജനപങ്കാളിത്തത്താല്‍ വിസ്മയം സൃഷ്ടിക്കുകയാണ്.