നീതിക്കായുള്ള ചുവടുവെപ്പ് 24-ാം ദിവസം; ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഒഡീഷയിലേക്ക്

Jaihind Webdesk
Tuesday, February 6, 2024

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 24 ദിവസത്തിലേക്ക്. ഝാർഖണ്ഡിലൂടെ മുന്നേറുന്ന യാത്ര ഇന്ന് ഒഡീഷയിലേക്ക് പ്രവേശിക്കും. ജനുവരി 14-ന് മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

ഝാർഖണ്ഡിലൂടെ മുന്നേറുന്ന ഭാരത് ജോഡോ ന്യായ യാത്ര ഇന്ന് ഒഡീഷയിലേക്ക് പ്രവേശിക്കും. രണ്ട് ഘട്ടങ്ങളിലായി എട്ടു ദിവസങ്ങളിലായി ഝാർഖണ്ഡിലെ 13 ജില്ലകളിലൂടെ യാത്ര 804 കിലോമീറ്റർ സഞ്ചരിക്കും. ജാതി സെൻസസ് നടപ്പാക്കണം എന്നും അതിലൂടെ മാത്രമേ സാമൂഹ്യനീതി ഉറപ്പാക്കാൻ സാധിക്കുമെന്നുമാണ് രാഹുൽ ഗാന്ധി ഓരോ വേദിയും അഭിസംബോധന ചെയ്ത് പറയുന്നത്. 22 ദിവസങ്ങൾ കൊണ്ട് ഏഴ് സംസ്ഥാനങ്ങളിലൂടെ പിന്നിട്ട യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

ന്യായ് യാത്രയിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ സ്വരമായി രാഹുൽ ഗാന്ധി മാറിയിരിക്കുകയാണ്. സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ അറിഞ്ഞ് അത് പൊതുസമൂഹത്തിൽ എത്തിക്കുക എന്നതാണ് തന്‍റെ ദൗത്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനുവരി 14-ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6,713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.