ഭാരത് ജോഡോ ന്യായ് യാത്ര; രാജസ്ഥാനില്‍ പുനഃരാരംഭിച്ചു, ആറ് ദിവസം മധ്യപ്രദേശില്‍ പര്യടനം തുടരും

Jaihind Webdesk
Saturday, March 2, 2024


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാജസ്ഥാനിലെ ദോല്‍പൂരില്‍ നിന്നും പുനഃരാരംഭിച്ചു. ഫെബ്രുവരി 25ന് രാജസ്ഥാനിലേക്ക് പ്രവേശിച്ച യാത്ര മുന്‍കൂട്ടി നിശ്ചയിച്ച അഞ്ചുദിവസത്തെ അവധി എടുത്തിരിക്കുകയായിരുന്നു. ഇന്ന് രാജസ്ഥാനില്‍ നിന്ന് മധ്യപ്രദേശിലേക്ക് യാത്ര പ്രവേശിച്ചു. യാത്ര ആറാം തീയതി വരെ മധ്യപ്രദേശില്‍ തുടരും. തുടർന്ന് ഏഴാം തീയതി യാത്ര ഗുജറാത്തിലേക്ക് പ്രവേശിക്കും. നിലവില്‍ 48ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്. ജനുവരി 14 ന് മണിപ്പൂരില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും.