ഭാരത് ജോഡോ ന്യായ് യാത്ര അവസാന പാദത്തിലേക്ക്; ഗുജറാത്തില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Sunday, March 10, 2024

 

ഗാന്ധിനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 57–ാം ദിവസത്തിലേക്ക്. യാത്ര ഗുജറാത്തിലൂടെ പുരോഗമിക്കുകയാണ്. ഗുജറാത്തിലും ന്യായ് യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളെ നരേന്ദ്ര മോദി പരിഗണിക്കുന്നില്ല എന്നും യുവാക്കൾ അനുഭവിക്കുന്നത് ഭീകരമായ തൊഴിലില്ലായ്മയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിലവിൽ 13 സംസ്ഥാനങ്ങളിൽ പിന്നിട്ട ന്യായ യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനം നൽകുന്നത്. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.