രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാജസ്ഥാനില്‍; ഇന്ന് ധോല്‍പൂരില്‍ നിന്ന് പുനഃരാരംഭിക്കും

Jaihind Webdesk
Saturday, March 2, 2024

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനഃരാരംഭിക്കും. രാജസ്ഥാനിലേക്ക് പ്രവേശിച്ച യാത്ര മുൻകൂട്ടി നിശ്ചയിച്ച അവധി എടുത്തിരിക്കുകയായിരുന്നു. രണ്ടുമണിക്ക് രാജസ്ഥാനിലെ ധോൽപൂരിലാണ് യാത്ര പുനഃരാരംഭിക്കുക. 48 ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്. ജനുവരി 14-ന് മണിപ്പൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 67 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിക്കുന്ന യാത്ര 6713 കിലോമീറ്റർ പിന്നിടും. മാർച്ച് 20 ന് മുംബൈയിലാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം.