ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അവസാന പാദത്തിലേക്ക്. യാത്ര ഇന്ന് 59-ാം ദിവസത്തിലേക്ക് കടന്നു. ഗുജറാത്തിലൂടെ പുരോഗമിക്കുന്ന യാത്ര ഇന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും. ന്യായ് യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
തൊഴിലില്ലായ്മയും, കർഷക പ്രശ്നങ്ങളും, പൊതുപരീക്ഷകളിലെ പ്രശ്നങ്ങളും അടക്കം വലിയ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഗുജറാത്തിലും ഉയർത്തുന്നത്. നിലവിൽ 13 സംസ്ഥാനങ്ങള്‍ പിന്നിട്ട ന്യായ് യാത്ര ഇന്ന് മഹാരാഷ്ട്രയിലേക്ക് കടക്കും. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.