ഭാരത് ജോഡോ ന്യായ് യാത്ര 43-ാം ദിവസം; ഉത്തർപ്രദേശിലെ പര്യടനം പൂർത്തിയാക്കി വൈകിട്ടോടെ രാജസ്ഥാനിലേക്ക്

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 43-ാം ദിവസത്തിലേക്ക്. നിലവിൽ ഉത്തർപ്രദേശിൽ തുടരുന്ന യാത്ര ഇനി പ്രവേശിക്കുന്നത് രാജസ്ഥാനിലേക്കാണ്. ഇന്നലെ യാത്രയിൽ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം ന്യായ് യാത്രയ്ക്ക് ജനപിന്തുണ വർധിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് പ്രിയങ്കാ ഗാന്ധി യാത്രയുടെ ഭാഗമായത്. ഇന്ന് അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകുന്നുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലൂടെ മുന്നേറുന്ന ന്യായ് യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയും യുവാക്കൾക്ക് പരിഗണന നൽകാത്ത മോദി സർക്കാരിന്‍റെ സ്വജനപക്ഷപാതവുമാണ് രാഹുലും പ്രിയങ്കയും ഇന്നലെ ജനങ്ങളോട് പറഞ്ഞത്. ഇന്ന് വൈകിട്ട് യാത്ര രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നതോടെ ഭാരത് ജോഡോ ന്യായ് യാത്ര പിന്നിടുന്നത് 11 സംസ്ഥാനങ്ങളാണ്.

Comments (0)
Add Comment